Tuesday, September 15, 2015

മതത്തേയും ഭരണകൂടത്തേയും ഇന്ത്യ വേര്‍തിരിക്കേണ്ടതുണ്ട്- സീതാറാം യെച്ചൂരി

മതസഹിഷ്ണുതയുടെ ഇത്തിരിവട്ടത്തിലാണ് മതേതരത്വത്തെ മിക്കപ്പോഴും മനസിലാക്കിയിട്ടുള്ളത്. മതസഹിഷ്ണുതയുമായി മാത്രം ബന്ധപ്പെടുത്തിയല്ലാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിന് കൂടുതല്‍ വിശാലമായ അര്‍ത്ഥമുണ്ടെന്ന് സൂചിപ്പിച്ചാണ് ഞാന്‍ തുടങ്ങുന്നത്. മതസൗഹാര്‍ദവും സഹിഷ്ണുതയും വിശാലമായ ഇന്ത്യ എന്ന ആശയത്തിന്റെ ഒരു ഘടകം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസിക ജനകീയ സമരത്തിലാണ് ഇന്ത്യ എന്ന ആശയം ഉടലെടുക്കുന്നത്. എന്താണീ 'ഇന്ത്യ എന്ന ആശയം'? ലളിതമായി പറഞ്ഞാല്‍, സങ്കീര്‍ണമായ വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഒരു രാജ്യം എന്ന നിലക്ക് അതിന്റെ വൈവിധ്യങ്ങളെയും വിഭജനങ്ങളെയും മറികടന്ന് അതിന്റെ ജനതയുടെ ഗണ്യമായ തരത്തിലുള്ള ഒരു സമഗ്രമായ ഐക്യത്തിലേക്ക് നീങ്ങുന്ന ഒന്ന് എന്നു പറയാം.

ഇന്ത്യയുടെ ഭാഷാ, മത, വംശ, സാംസ്‌കാരിക വൈവിധ്യം അസാമാന്യമാണ്. ഔദ്യോഗികമായിതന്നെ ഇവിടെ 1618 ഭാഷകളുണ്ട്. 6400 ജാതികള്‍, 6 പ്രമുഖ മതങ്ങള്‍, അതില്‍ 4 എണ്ണം ഇവിടെ ഉണ്ടായതാണ്, നരവംശശാസ്ത്രപരമായി നിര്‍വചിച്ച വംശ വിഭാഗങ്ങള്‍, ഇതെല്ലാം രാഷ്ട്രീയമായുള്ള ഭരണനിര്‍വഹണത്തിന് കീഴിലാണ്. ഇന്ത്യയില്‍ 29 പ്രധാന മത-സാംസ്‌കാരിക ഉത്സവങ്ങളും, ലോകത്തിലേറ്റവും കൂടുതല്‍ മതപരമായ അവധി ദിനങ്ങളും ഉണ്ടെന്നത് ഈ വൈവിധ്യത്തിന്റെ പരപ്പ് കാണിക്കുന്നു.

ഇന്ത്യ എന്ന ആശയം യാഥാര്‍ത്ഥ്യമാകേണ്ടത് യുക്തിസഹമായാകണം- നാലാമത് ചിന്ത രവി അനുസ്മരണത്തില്‍ സീതാറാം യെച്ചൂരി...

--
Pl see my blogs;


Feel free -- and I request you -- to forward this newsletter to your lists and friends!

No comments:

Post a Comment